എറണാകുളം : അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവത്തോട് അനുബന്ധിച്ച് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് രോഗിക്ക് അണുബാധയുണ്ടായെന്ന പരാതി വിശദമായി പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്
തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവരെ കക്ഷി ചേർത്ത് ഇവരെ കേൾക്കാനും കമ്മീഷൻ തീരുമാനിച്ചു.
സെപ്റ്റംബർ ഒന്നിന് രാവിലെ 10 ന് പത്തടിപാലം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.അമലപുരം അയ്യമ്പുഴ സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് താലൂക്ക് ആശുപത്രിയിൽ നിന്നും എം.ആർ.എസ്.എ. ......
കൊച്ചി: തൃശൂര്‍ സമര്ദര്ശി ആന്റ് ഡെമോക്രാറ്റിക്ക് സെക്യുലര്‍ ഇനീഷ്യേറ്റീവിന്റെ യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി പരിപാടി ആഗസ്റ്റ് 15ന്.......

കോതമംഗലം : കോതമംഗലം വിഷയത്തിൽ ഇടതു വല്ലതു.മുന്നണികൾ തുടരുന്ന മൗനം സംശാസ്പദമാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗവും മുതിർന്ന നേതാവുമായ പിസി ജോർജ് പറഞ്ഞു. ലൗ ജിഹാദിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന സോനാ എൽദോസിന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ പേർക്കെതിരെയും കേസെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും വിഷയം മറച്ചുവെക്കാൻ കുടുംബത്തെ നിർബന്ധിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുംആവശ്യപ്പെട്ടുകൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയകോതമംഗലം പോലീസ് സ്റ്റേഷൻ മാർച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പിസി ജോർജ് ഉദ്ഘാടനം ചെയ്ത് സസംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം കോതമംഗലത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർബന്ധിത മതപരിവർത്തനത്തിന് വലിയ രീതിയിൽ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന് വ്യക്തമായ മൊഴി ഉണ്ടായ സാഹചര്യത്തിൽ ആ വിഷയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ കാണിക്കുന്ന മൗനം കാലാകാലങ്ങളായി ഇവിടെയുള്ള ലൗ ജിഹാദിനെ കണ്ടില്ലെന്ന് നടിക്കുന്നതാണ്. എന്തെങ്കിലും പ്രതികരിച്ചാൽ ഇവിടുത്തെ രാജ്യവിരുദ്ധ വർഗീയ ശക്തികൾ തങ്ങൾക്ക്ന് എതിരാകുമെന്ന് ഭയന്നു കൊണ്ടാണ് ഈ വിഷയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മൗനം പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം മത രാഷ്ട്ര വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയേയും എസ് ഡി പി ഐ എയും കൂട്ടുപിടിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.മുന്നണി ഘടക കക്ഷിയായ മുസ്ലിംലീഗിന് തീവ്രത കുറവാണ് എന്നുള്ള അഭിപ്രായത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുവാൻ കോൺഗ്രസ് തയ്യാറായത്. ......
കൊച്ചി: സംസ്ഥാത്തെ ആറോഗ്യ മേഖലയുടെ ശോച്യാവസ്ഥ സര്‍ക്കാരിന് അറിയില്ലെങ്കിലും പൊതുജനത്തിന് എല്ലാം വ്യക്തമാണെന്ന് യുഡിഎഫ് ഹെല്‍ത്ത് കമ്മീഷന് അധ്യക്ഷന്‍ ഡോ. എസ് എസ് ലാല്‍. ......
കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനിടയായ കാരണം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കണമെന്ന് കുടുംബം. നിലവിൽ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. ......
കൊച്ചി : ഹിന്ദുത്വം വളർത്താനുള്ള നീക്കത്തിനിടയിൽ ഭരണഘടനയെ രണ്ടാംകിട അനുബന്ധരേഖയാക്കി കേന്ദ്രത്തിലെ ബിജെപി സർക്കാർ അധഃപതിപ്പിച്ചുവെന്ന് പ്രമുഖ ഭരണഘടന വിദഗ്ദ്ധനും സുപ്രീം കോടതി അഭിഭാഷകനുമായ ഡോ. മോഹൻ ഗോപാൽ പറഞ്ഞു .എറണാകുളംപ്രസ് ക്ളബ്ബിന്റെ സി. വി. ......
കൊച്ചി: രാജ്യവ്യാപകമായി കള്ളവോട്ട് നടന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചും, രാജ്യത്തിന്റെ ജനാധിപത്യ പ്രക്രീയയുടെ നിലനില്‍പ്പിനും വേണ്ടി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. 14 ന് വൈകുന്നേരം 7 മണിക്ക് ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്നും കലൂര്‍ സ്റ്റേഡിയത്തിലേക്ക് നടക്കുന്ന ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും.
രാജ്യവ്യാപകമായി ബിജെപി കള്ളവോട്ടുകള്‍ ചേര്‍ത്തതിന് തെളിവുകള്‍ പുറത്തു വരുമ്പോള്‍, കേരളത്തില്‍ ഭരണം നിലനിര്‍ത്താന്‍ സിപിഎം കള്ളവോട്ട് ചേര്‍ക്കുന്നതായി തെളിവുകള്‍ പുറത്തു വരികയാണ്. ......
കൊച്ചി: വിദേശയാത്രകൾക്ക് പോകുന്നവർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വളരെ വേഗത്തിൽ യാത്ര ചെയ്യാൻ കൊച്ചി വിമാനത്താവളത്തിൽ പുതിയ സൗകര്യം ഒരുങ്ങുന്നു. വിദേശ യാത്രകൾക്കിടയിലെ ഇമ്മിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി ഭാരതസർക്കാരിന്റെ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷൻ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ ‘ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിലേക്ക് (FTI-TTP) അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും കഴിയുന്ന കിയോസ്കുകളാണ് ആഗസ്റ്റ് 15 മുതൽ വിമാനത്താവളത്തിലെ ടെർമിനൽ 3 ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സജ്ജമാകുന്നത്. നിലവിലെ ഇമ്മിഗ്രേഷൻ കൗണ്ടറുകൾക്ക് പുറമെയാണ് ഈ സൗകര്യം.
ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൽ ചേരുന്നതിലൂടെ ഇന്ത്യൻ പൗരന്മാർക്കും 'ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ' (OCI) കാർഡ് ഉള്ളവർക്കും അവരുടെ യാത്രകൾ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയും.
നിലവിൽ ഈ സംവിധാനം രാജ്യത്തെ 8 അന്തരാഷ്ട്ര വിമാനത്താവളങ്ങങ്ങളായ കൊച്ചി, മുംബൈ, ഡൽഹി, ചെന്നൈ. ......
കൊച്ചി: സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി 'ഹര് ദില്‍ കി സ്വീറ്റ് എന്‍ഡിംഗ്'കാമ്പെയ്ന്റെ ഭാഗമായി ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി പുതിയ പരസ്യചിത്രം പുറത്തിറക്കി.. ജോലിസ്ഥലത്തേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും കൊണ്ടുപോകുന്ന ഉച്ചഭക്ഷണം മധുരത്തില്‍ അവസാനിപ്പിക്കാമെന്നു കാണിക്കുന്നതിലൂടെയാണ് പരസ്യം ശ്രദ്ധ നേടുന്നത്. ......